Wednesday, May 27, 2020

Road to Magic

കുറച്ചു നാളായി ആഗ്രഹിക്കുന്നു ഈ യാത്രയെ കുറച്ചു എഴുതണമെന്ന്. എന്റെ ജീവിതത്തിൽ വളരെ കുറച്ചു  യാത്രകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. യാത്ര ചെയ്തത് മൊത്തം കോളേജ് സ്കൂൾ ടൂറുകൾ ആണ്. യാത്രകളെ കുറിച്ച് വായിച്ചു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കയറി കൂടിയ ഒരു ആഗ്രഹമാണ് ഒരു solo trip. എന്റെ മറ്റുള്ള എല്ലാ ആഗ്രഹങ്ങളെ പോലെ ഇതും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ പൊടിപിടിച്ചു കിടക്കും എന്നാണ് ഞാനും വിചാരിച്ചത്. ഫെബ്രുവരി മാസം തുടങ്ങായത് തന്നെ ഫുൾ പ്രോബ്ലെംസ് കൊണ്ടാണ് എന്തോ എനിക്ക് എന്നെ തന്ന മനസിലാവാത്ത ഒരു അവസ്ഥ, എന്ത് ചെയ്യും എന്നറിയില്ല. നിയോഗ് കൃഷ്ണ എന്ന വ്യക്തിയുടെ    ഒരു സ്പീച്ചിൽ പറഞ്ഞു കേട്ടിട്ടുണ്ട് മനുഷ്യന്റെ എന്റെ വലിയ ശത്രു അവന്റെ ചിന്തകളാണ്. ഞാനും ഏകദേശം ആ ഒരു അവസ്ഥയിലായിരിന്നു  എന്റെ ചിന്തകളെ തോൽപ്പിക്കാൻ ഞാൻ ഒരു യാത്ര പോയി. ക്ഷണിക്കാതെ ജീവിതത്തിലേക്കു കയറി വന്നിട്ട് നമ്മൾ ഇതുവരെ കാണാത്ത ഇതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതി സമ്മാനിച്ചു തിരിച്ചു പോയ ഒരു അതിഥി ആയിരുന്നു എനിക്ക് ആ യാത്ര. എന്റെ കഴിഞ്ഞ പോസ്റ്റിൽ ഞാൻ പറഞ്ഞത് പോലെ ജീവിതത്തിൽ ഞാൻ എത്ര യാത്ര ചെയ്താലും ഇതിനോളം ഭംഗി ആ യാത്രകൾക് ഉണ്ടാവുമോ എന്ന് എനിക്കറിയില്ല. സോളോ ട്രിപ്പ്‌ അത് ഒരു വല്ലാത്ത ഒരു ലഹരി പോലെയാണ് എനിക്ക്  തോന്നിയത് ഒരു പക്ഷിയെ പോലെ പറന്നു നടക്കാം, അങ്ങെനെയുള്ള യാത്രകളിൽ ആർക് വേണ്ടിയും കാത്തുനിലിപ്പില്ല പരിമിതികളിലാത്ത ഒരു യാത്ര അത് നമ്മുക്ക് തരുന്ന ദൈര്യം മാത്രം മതി മുന്നോട്ടുള്ള ഒരു  ജീവിതത്തിനു. ഒരുപാട് പുതിയ മനുഷ്യർ ഓരോ വ്യക്തികളും ഓരോ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. യാത്രകളെ പ്രണയിക്കുന്ന ഒരുപാട് വിദേശികളെ  പരിചയപെട്ടു അവരെല്ലാം മാസങ്ങളായി ഇന്ത്യ ചുറ്റി നടക്കുന്നു. അതിൽ ഞാൻ ഒരു രാത്രി മൊത്തം സംസാരിച്ചു നേരം വെളുപ്പിച്ച ഹുവാൻ എന്ന ഇറ്റലികാരൻ പറഞ്ഞ ഒരു വാജകം കൊണ്ട് ഈ കുറിപ്പ് ഞാൻ അവസാനിപ്പിക്കുന്നു "I can't  find a drug which is  more powerful than travelling  the world "

No comments:

Post a Comment