Thursday, May 28, 2020

Reminiscence



 ഇന്ന് എന്റെ ഒരു ഓർമ്മയെ കുറിച്ച് എഴുതാനാണ് ഉദേശിക്കുന്നത്
ഏതൊരു  മനുഷ്യനെപോലെ  നല്ല ഓർമ്മകളും അതുപോലെ തന്നെ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകളും എനിക്കുമുണ്ട്. എന്തിനെ കുറിച്ച് എഴുതണം എന്ന് ആലോചിച്ചപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തന്ന ഒരു സായാഹ്നം അതിനെ കുറിച്ച് തന്നെ എഴുതാം എന്ന് ഉറപ്പിച്ചു. ജീവിതത്തിൽ സന്തോഷം കൊണ്ട് നിറഞ്ഞ നിമിഷങ്ങൾ ഒരു അതിഥിയെ പോലെ വന്നു പോയാപ്പോൾ എനിക്ക് എപ്പോഴും കൂട്ടിരിന്നത് മോശം അല്ലെങ്കിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓര്മകളാണ് അതിൽ  എനിക്ക് ഒരു കുറ്റബോധം തോന്നുന്നില്ല കാരണം ഞാൻ എന്തെങ്കിലും ജീവിതത്തിൽ ആയിട്ടുണ്ടെങ്കിൽ അതിനു മുന്നോട്ട്  എനിക്ക്  ഊർജമായത് ആ ഓർമകളാണ് .
 ഈ കാണുന്ന ഫോട്ടോ ഞാൻ പോണ്ടിച്ചേരി പോയാപ്പോൾ എടുത്തതാണ് അവിടെ ഉള്ള ഒരു ട്രാവല്ലേഴ്‌സ് ഹോസ്റ്റൽ ആണ് എന്റെ കൂട്ടുകാരൻ വഴിയാണ് ഞാൻ ഈ ഒരു സ്ഥലത്തെ കുറിച്ച് അറിയുന്നത് ഞാൻ വൈകുന്നേരം ഒരു അഞ്ചു മണിക്കാണ് അവിടെ എത്തുന്നത്. നിങ്ങൾ ഫോട്ടോയിൽ കാണുന്ന പോലെ തന്നെ പ്രകൃതി എന്റെ സൗന്ദര്യം നീ ആശ്വദിച്ചോളൂ എന്ന് ഉറക്കെ വിളിച്ചു പറയും വിധമാണ് അവിടം. അവിടെ വെച്ച് എനിക്ക് കുറച്ചു വിദേശ സുഹൃത്തുക്കളെ ലഭിച്ചു. അവരുടെ യാത്രകളെ കുറിച്ച് ചോദിച്ചും പറഞ്ഞിരിക്കുമ്പോഴാണ് ഹുവാൻ എന്ന് പറഞ്ഞ ഒരു ഇറ്റലിക്കാരൻ ഞങ്ങളുടെ ഇടയിൽ വന്നിരുന്നത്. ഹുവാന്റെ സംസാരത്തിൽനിന്നു എനിക്ക് ഒരു കാര്യം എനിക്ക് മനസ്സിലായി ഇയാൾ ഞാൻ കണ്ടത്തിലും അതികം ഇന്ത്യയെ കണ്ടിട്ടുണ്ട് ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞിട്ടുണ്ട്, ആ കഥകൾ എല്ലാം കേൾക്കുമ്പോഴും ഞാൻ കഴിഞ്ഞ 23 കൊല്ലമായി ഇന്ത്യയിൽ ജീവിചിച്ചിട്ട് ഞാൻ ഒരു തരി പോലും ഇന്ത്യയിൽ യാത്ര ചെയ്തില്ലലോ എന്ന് ഓർത്തു ഒരു ലജ്ജ തോന്നി എനിക്ക്. പക്ഷെ അവരോടൊപ്പമുള്ള ഒരു സംസാരമാണ് എന്റെ ഉള്ളിൽ  യാത്രകൾ എന്നാ  ഒരു മോഹം ഉണ്ടാക്കിയത് അത്കൊണ്ട് ഇനി ജീവിതത്തിൽ നടത്താൻ പോകുന്ന അല്ല യാത്രകൾക്ക് അവരോട് കടപ്പെട്ടിരിക്കുന്നു. യാത്രകളും സ്ഥലങ്ങളും കഥകളും പറഞ്ഞു ആ  രാത്രി തീരാറാവുമ്പോൾ ബാക്കി കുറച്ചു സുഹൃത്തുക്കൾ എല്ലാം കയ്യിൽ  ഓരോ വാദ്യോപകരണങ്ങൾ എടുത്തു ഒരാൾ ഗിറ്റാർ ഒരാൾ മൗത് ഓർഗൻ പിന്നെ എനിക്ക് പേരറിയാത്ത വേറെയും കുറേ. ആരാരും പരസ്പരം ഒന്നും മിണ്ടാതെയിരിക്കുന്നു ഒരാൾ ഗിറ്റാറിൽ ചെറുതായി താളമിടാൻ തുടങ്ങി.. ആരും ഒന്നും പറയുന്നില്ല പക്ഷെ ഓരോരുത്തരും അയാളോടൊപ്പം കൂടി അവരുടെ കയ്യിലുള്ള ഇൻസ്ട്രുമെന്റസ് വായിക്കാൻ  തുടങ്ങി പതുക്കെ ആ സംഗീതം എന്നെ ആനന്ദത്തിൽ  എത്തിക്കും വിധം ആ സംഗീതം എനിക്ക് പ്രിയപ്പെട്ടതായി.ആ രാത്രി മുഴുവൻ ആ സംഗീതം എന്റെ ചെവിയിൽ മുഴങ്ങി...ഞാൻ എപ്പോഴോ ഉറങ്ങി

No comments:

Post a Comment